ഭാരം കുറച്ച് മൈലേജ് കൂട്ടാൻ മാരുതി, നാലുലക്ഷത്തിന്‍റെ ഈ ജനപ്രിയ കാറിന് 100 കിലോ കുറയും, മൈലേജ് 33 കിമി ആകും!


നിലവിൽ 24 കിമി മുതൽ 25 കിമി വരെയാണ് കമ്പനി അൾട്ടോ കെ10ന് അവകാശപ്പെടുന്ന മൈലേജ്. എന്നാൽ ഇതിന് 34 കിമി വരെ മൈലേജ് ഭാവിയിൽ ഉയർത്തുന്ന ഒരു പദ്ധതിയുടെ പണിപ്പുരയിലാണ് എന്നാണ് റിപ്പോര്‍ട്ടുകൾ. അൾട്ടോയ്ക്ക മാത്രമല്ല ഭാവിയിലെ മാരുതി കാറുകൾക്കെല്ലാം മൈലേജ് കൂട്ടാനാണ് കമ്പനിയുടെ ഈ നീക്കം. ഇതിനായി അൾട്ടോ കെ 10ന് 100 കിലോ വരെ ഭാരം കുറയ്ക്കാനാണ് മാരുതിയുടെ നീക്കം. ഇതിനായി അൾട്ടോ കെ 10ന് 100 കിലോ വരെ ഭാരം കുറയ്ക്കാനാണ് മാരുതിയുടെ നീക്കം. ഞെട്ടിയോ നിങ്ങൾ? എന്നാൽ അങ്ങനൊരു പദ്ധതി സുസുക്കി കോർപറേഷൻ ആവിഷ്‍കരിച്ചിട്ടുണ്ടെന്നാണ് വിവരം. അതെ, സുസുക്കി മോട്ടോർ കോർപ്പറേഷൻ അടുത്ത 10 വർഷത്തേക്ക് അതിൻ്റെ സാങ്കേതിക തന്ത്രം തയ്യാറാക്കിയിട്ടുണ്ട്. അതിൽ തങ്ങളുടെ കാറുകളെ എങ്ങനെ കൂടുതൽ വികസിതമാക്കുമെന്ന് വ്യക്തമാക്കുന്നു. വാഹനങ്ങളിൽ നിന്നുള്ള കാർബൺ ബഹിർഗമനം കുറയ്ക്കുകയും പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിൻ്റെ ഏറ്റവും വലിയ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, സുസുക്കി നിരവധി മാർഗങ്ങൾ സ്വീകരിക്കും. അതിലൊന്നാണ് വാഹനങ്ങളുടെ ഭാരം കുറയ്ക്കുക എന്നത്.



أحدث أقدم