പുകപരിശോധനാ സർട്ടിഫിക്കറ്റില്ലെങ്കിൽ 10,000 രൂപ വരെ പിഴ; ചെക്കിങ്ങിന് ഇനി MVD-യും





വാഹനങ്ങളുടെ പുകപരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ്. പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആദ്യ ഘട്ടത്തിൽ 2000 രൂപ പിഴ. രണ്ടാംതവണ 10,000 രൂപയും. പാർക്കിംഗില്ലാത്തിടത്ത് വാഹനം നിർത്തിയിട്ടാൽ പോലും ആ കുറ്റത്തോടൊപ്പം എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധിക്കാൻ പുതിയ നിർദ്ദേശം. ഈ നിർദ്ദേശപ്രകാരം ലൈസൻസ്, ഇൻഷുറൻസ്, പുകപരിശോധനാ സർട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിം ഒട്ടിച്ചത്, നമ്പർ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാ കാര്യങ്ങളും പരിശോധിക്കണം.
വാഹനത്തിൻ്റെ ഫോട്ടോ സഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പോലീസ് സേനയെപ്പോലെ മോട്ടോർവാഹനവകുപ്പ് ജീവനക്കാരും ഇനിമുതൽ വാഹനപരിശോധനയ്ക്കായി നിരത്തുകളിലുണ്ടാകും. പുക പരിേഷാധനയ്ക്ക് ഊന്നൽ നൽകിയാകും പ്രവർത്തനം. നിരത്തുകളിലുള്ള ഏറെ വാഹനങ്ങൾ പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തവയാണെന്ന് കണ്ടെത്തി. ഇവയെ പിടികൂടി പിഴചുമത്തി സർക്കാരിലേക്ക് എത്തിക്കുകയും ലക്ഷ്യമാണ്
أحدث أقدم