108 ആംബുലൻസ് ജീവനക്കാർ നാളെ മുതൽ പരോക്ഷ സമരത്തിലേക്ക്




108 ആംബുലൻസ് ജീവനക്കാർ നാളെ മുതൽ പരോക്ഷ സമരത്തിലേക്ക്. എല്ലാ മാസവും ഏഴാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് കരാർ കമ്പനിക്കെതിരെ ജീവനക്കാരുടെ സമരം. ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കില്ല. എന്നാൽ അടിയന്തിര സർവ്വീസുകളായ റോഡുപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും, വീടുകളിലെ രോഗികൾക്കും കുട്ടികൾക്കും സേവനം നൽകുമെന്ന് ജീവനക്കാർ പറഞ്ഞു. സിഐടിയു യൂണിയൻ്റെ ജീവനക്കാരാണ് സമരത്തിലേക്ക് നീങ്ങുന്നത്.
 2019 മുതലാണ് എല്ലാ ജില്ലകളിലും കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹൈദ്രാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് എന്ന കമ്പനിക്കാണ്. 

2019ൽ സർവ്വീസ് ആരംഭിച്ചത് മുതൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് ഒരു കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല.  തുടക്കത്തിൽ ജീവനക്കാരുടെ യൂണിയൻ്റെ ഫലമായി എല്ലാ മാസവും ഏഴാം തീയതി ശമ്പളം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകാത്ത സാഹചര്യത്തിലാണ് ജീവനക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നത്.


أحدث أقدم