പാമ്പാടിയിലെ റോഡ് എന്ന് നന്നാക്കാൻ പറ്റുമെന്നറിയണമെങ്കിൽ വിവരാവകാശ അപേക്ഷ നൽകണമെന്ന് പഞ്ചായത്തധികൃതർവിചിത്രമായ മറുപടിയുമായി 16-ാം വാർഡിലെ വൈസ് പ്രസിഡൻ്റും വാർഡ് മെമ്പറുമായ പി.ഹരികുമാർ




പാമ്പാടി . തകർന്നു കിടക്കുന്ന ഗ്രാമീണ റോഡുകൾ എന്നു നന്നാക്കാൻ കഴിയുമെന്ന ചോദ്യത്തിന് നാട്ടുകാർക്ക്  വിചിത്രമായ മറുപടി നൽകി പഞ്ചായത്തധികൃതർ.
പാമ്പാടി പഞ്ചായത്തിലെ 16-ാം വാർഡിലെ ഗ്രാമസഭ ചേർന്നപ്പോൾ ഈ വാർഡിലെ സർവ്വീസ് സ്റ്റേഷൻ കടവും ഭാഗം റോഡിലെ വെള്ളക്കെട്ട് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നൽകിയ നിവേദനത്തിനു മറുപടിയിലാണ് വൈസ് പ്രസിഡൻ്റും  വാർഡ് മെമ്പറുമായ പി.ഹരികുമാർ ഇങ്ങനെ പറഞ്ഞത്. വിദ്യാർത്ഥികളടക്കമുളള കാൽനടക്കാർക്ക് ദേശീയ പാതയിൽ നിന്നുൾപ്പെടെയുള്ള മലിന ജലത്തിൽ ചവുട്ടി വേണം നടന്നു പോകുവാൻ. ജൽ ജീവൻ മിഷൻ്റെ പൈപ്പു കുഴി എടുത്തു കഴിഞ്ഞപ്പോഴാണ് വെള്ളക്കെട്ട് രൂക്ഷമായത്.
ഈ ഭാഗം നന്നാക്കുവാൻ കരാർ നൽകിയെന്നായിരുന്നു ആദ്യമറുപടി. തുടർന്ന് ഗ്രാമസഭാംഗങ്ങൾ എന്ന് നന്നാക്കുവാൻ കഴിയുമെന്ന് ചോദിച്ചപ്പോഴാണ് വൈസ് പ്രസിഡൻ്റിൻ്റെ ധിക്കാരമായ മറുപടി നൽകിയത്.

أحدث أقدم