വീട്ടിൽ കളിക്കാനെത്തിയ മൂന്ന് വയസുകാരിയെ ബാലത്സംഗം ചെയ്തു: 23 കാരൻ അറസ്റ്റിൽ


ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ മൂന്ന് വയസുകാരിയെ ബലാൽസംഗം ചെയ്ത യുവാവ് അറസ്റ്റിൽ. 23 കാരനായ സന്തോഷ് ഖുന്തിയെന്നയാളാണ്. പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടി കളിക്കാനായി വീട്ടിലെത്തിയപ്പോൾ സന്തോഷ് ഖുന്തിയയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിലായിരുന്ന സന്തോഷ് ഖുന്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് അവശനിലയിലുള്ള കുട്ടിയെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
أحدث أقدم