ഫണ്ണിയായി ഇനി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻകോത്തല എൻഎസ്എസ് ഹൈസ്കൂൾ ,ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വികസിപ്പിക്കുന്നതിനുള്ള ട്വീറ്റ് 24 പദ്ധതിയ്ക്ക്എൻഎസ്എസ് ഹൈസ്കൂളിൽ തുടക്കമായി.


കോത്തല: ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വികസിപ്പിക്കുന്നതിനുള്ള ട്വീറ്റ്  24 പദ്ധതിയ്ക്ക് തുടക്കമായി.വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, ട്വീറ്റ്  24 ഇംഗ്ലീഷ് ക്ലബ്ബിന്റെയും ഔദ്യോഗികമായ ഉദ്ഘാടനം കോത്തല എൻഎസ്എസ് ഹൈസ്കൂളിൽ   നടന്നു. സ്കൂൾ മാനേജർ ശ്രീ കെ വി നാരായണൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു.
 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ചിത്രകാരനും, കാർട്ടൂണിസ്റ്റുമായ ശ്രീ. ശ്രീകാന്ത് ളാക്കാട്ടൂർ നിർവഹിച്ചു. ഫ്രീലാൻസ് ടീച്ചർ ട്രെയിനർ ശ്രീമതി. ലിബി എലിസബത്ത് മുകേഷ് ട്വീറ്റ് 24 ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു. അധ്യാപകൻ ഡോക്ടർ.സുബൈർ എം യു വിനെ ആദരിച്ചു. സമ്മേളനത്തിൽ കഴിഞ്ഞ അക്കാദമിക് വർഷത്തിൽ മികവ് തെളിയിച്ച കുട്ടികൾക്ക് അവാർഡുകൾ നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജയശ്രീ ജി, പിടിഎ പ്രസിഡണ്ട് ശ്രീ. ഹരീഷ് കെ, അധ്യാപകരായ ശ്രീ. പി ആർ ജയകുമാർ ശ്രീ യു. അശോക് എന്നിവർ സംസാരിച്ചു
أحدث أقدم