അനാഥാലയത്തിൽ നിന്ന് പ്രായപൂർത്തിയാവാത്ത 3 പെൺകുട്ടികളെ കാണാതായതായി പരാതി




ആലുവയിൽ മൂന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്.പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കുട്ടികളെ കാണാതായത്.

15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.
أحدث أقدم