റാ​ഗിം​​ങിന് പരാതി നൽകി…വൈരാ​ഗ്യം മൂലം വീണ്ടും ആക്രമണം….കൊടുവള്ളി സ്കൂളിൽ 4 വിദ്യാർഥികൾക്ക് പരിക്ക്


കോഴിക്കോട് കൊടുവള്ളി ഹയർസെക്കന്ററി സ്കൂളിലുണ്ടായ റാഗിംങിൽ 4 വിദ്യാർഥികൾക്ക് പരിക്ക്. കോമ്പസ് കൊണ്ട് വിദ്യാർഥിയുടെ മുതുകിൽ വരയുകയായിരുന്നു. കൂടാതെ രണ്ടു വിദ്യാർത്ഥികളുടെ കൈക്ക് പൊട്ടലും ഉണ്ടായി. പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളുമാണ് റാ​ഗിം​ങിന്റെ പേരിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞയാഴ്ച റാഗിംങുമായി ബന്ധപ്പെട്ട് 4 പ്ലസ്ടു വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തിരുന്നു. ഇതിൽ പരാതി നൽകിയ പ്ലസ് വൺ വിദ്യാർത്ഥികളെയാണ് ആക്രമിച്ചത്.
أحدث أقدم