ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്….പിടിച്ചെടുത്തത് 5കിലോ കഞ്ചാവ്…

തൃശൂർ റെയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി. ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.പ്രതിയെ പിടികൂടാൻ ആയിട്ടില്ല.ഇന്ന് രാവിലെ 11 മണിയോടെ റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഇക്കൊല്ലം ഇത് രണ്ടാം തവണയാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടുന്നത്.


أحدث أقدم