ബസിൽ കടത്താൻ ശ്രമിച്ച 64.5 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ…


വാളയാറില്‍ രേഖകളില്ലാതെ ബസില്‍ കടത്തുകയായിരുന്ന 64.5 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ.എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഹൈദരാബാദ് സ്വദേശിയായ രാമശേഖര്‍ റെഡ്ഡി (38) പണവുമായി പിടിയിലായത്. ഹൈദരാബാദിൽ നിന്ന് കുമളിയിലേക്ക് സുഗന്ധവ്യഞ്ജന ഇടപാടിനായി കൊണ്ടുവന്ന പണമെന്നാണ് പ്രതിയുടെ വിശദീകരണം. യാതൊരു രേഖയും കൈവശമില്ലാത്തതിനാൽ പണം ആദായ നികുതി വകുപ്പിന് കൈമാറി.


أحدث أقدم