അപൂർവ വൈറസ് ബാധ; ഗുജറാത്തിൽ 6 കുട്ടികളടക്കം എട്ടുപേർ മരിച്ചു






അപൂർവ വൈറസ് ബാധ ആശങ്ക പരത്തുന്നു. ചാന്ദിപുര വൈറസ് ബാധിച്ച് ആറ് കുട്ടികളടക്കം എട്ടുപേർ മരിച്ചു. 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ട് രോഗികളും ഗുജറാത്തിൽ ചികിത്സയിലുണ്ട്. വൈറസിനെ കുറിച്ച് പഠിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു. 

പനി, ശരീരവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കൊതുകുകളാണ് ഈ വൈറസിൻ്റെ പ്രധാന വാഹനം. രോഗം നേരത്തേ കണ്ടെത്താനും ചികിത്സ നൽകാനും നിരീക്ഷണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കുട്ടികളിലാണ് ഈ വൈറസ് കൂടുതൽ അപകടം സൃഷ്ടിക്കുന്നത്. അനുബാധയേറ്റ് 24 മുതൽ 72 മണിക്കൂറിനുള്ളിൽ ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു
1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുര ഗ്രാമത്തിലാണ് ഈ വൈറസ് ആദ്യമായി കാണുന്നത്. നിലവിൽ ഇതിനെതിരെ പ്രത്യേക ആൻ്റിവൈറൽ ചികിത്സയോ വാക്സിനോ ലഭ്യമല്ല.  


أحدث أقدم