മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്


 
കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുളളത്. പരസ്യം പരസ്യം നിപ ബാധിച്ച് മരിച്ച 14 വയസുകാരൻ്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരൻ്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുളളത്. ഇവരിൽ 101 പേരെ ഹൈറിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. പാണ്ടിക്കാട് പഞ്ചായത്തിൽ 18 പേർ ആനക്കരയിൽ 10 പേർ പണിയേ തുടർന്ന് ചികിത്സയിലുണ്ട്. എന്നാൽ ഇവരാരും മരിച്ച കുട്ടിയുമായി സമ്പർക്കം ഉള്ളവരല്ല. പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി പുതിയ റൂട്ട് മാപ്പ് പ്രസിദ്ധികരിക്കും

മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം വീടിനടുത്തുള്ള മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായും ഇവിടെ വവ്വാലിൻ്റെ സാന്നിദ്ധ്യമുണ്ടന്നും വിവരമുണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണത്തിന് കൂടുതൽ പരിശോധനകൾ അനിവാര്യമാണ്. മരിച്ച കുട്ടിയുടെ ഫോട്ടോ, വീഡിയോ, പേര് എന്നിവ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. വിപുലമായ റൂട്ട് മാപ്പാണ് പുറത്ത് വിടുക. വീടുകൾ കയറി ഉള്ള സർവ്വേ തുടരാൻ പനി ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുമായും , ആശുപത്രി മാനേജ്മെൻ്റുകളുമായും , ഐഎംഎ നേതാക്കളുമായി ചർച്ച നടത്തിയതായും വീണാ ജോർജ് പറഞ്ഞു. പഴങ്ങളിൽ നിപ്പ വൈറസിൻ്റെ സാന്നിധ്യം ഉണ്ടെന്ന് ഗവേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും. ആരോഗ്യ വകുപ്പിലെ സംഘം ഉടൻ കേരളത്തിലെത്തുമെന്നും വാർത്താ കുറിപ്പിലറിയിച്ചു. മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തര നടപടികൾക്കും നിർദ്ദേശം നൽകി. രോഗിയുടെ 12 ദിവസത്തെ സമ്പർക്കം കണ്ടെത്തി അവരെ അടിയന്തിരമായി ക്വാറൻ്റീലാക്കണം, സാമ്പിൾ പരിശോധിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകി. മോണോക്ലോണൽ ആൻറിബോഡി സംസ്ഥാനത്തിൻ്റെ അഭ്യർത്ഥന പ്രകാരം നേരത്തെ അയച്ചെന്നും എന്നാൽ രോഗിയുടെ അനാരോഗ്യം മൂലം നൽകാനായില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു..


 
أحدث أقدم