രാത്രിയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി….രാവിലെ കണ്ടത് ഷോക്കേറ്റ് ചത്ത നിലയിൽ 8 കുറുക്കൻമാര്‍….


മരം വീണ് പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ട് കുറുക്കന്‍മാര്‍ ചത്തു. കൊയിലാണ്ടി കീഴരിയൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ കിണറുള്ളതില്‍ ഷൈനയുടെ വീട്ടിലെ മരം കടപുഴകി വീണ് വൈദ്യുതി തൂണും ലൈനും പൊട്ടിവീണിരുന്നു.
രാത്രിയായതിനാല്‍ ആരും ആ ഭാഗത്തേക്ക് അധികം പോയിരുന്നില്ല. രാവിലെ പരിശോധിച്ചപ്പോഴാണ് കുറുക്കന്‍മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. കെഎസ്ഇ.ബി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

കുറുക്കന്‍മാരുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതുണ്ട്. എന്നാല്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടനാ സമ്മേളനം നടക്കുന്നതിനാല്‍ ഡോക്ടര്‍മാരെ ലഭ്യമായിട്ടില്ല. ഡോക്ടര്‍ എത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
أحدث أقدم