പോക്സോ കേസിൽ പാമ്പാടി മുളേക്കുന്ന് സ്വദേശി പിടിയിൽ ,,



 കറുകച്ചാൽ  : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി മുളേക്കുന്ന് ഭാഗത്ത് കിഴക്കേക്കര വീട്ടിൽ നിബു വർഗീസ്  (38)  എന്നയാളെയാണ് കറുകച്ചാൽ  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്കൂളിലേക്ക് പോകുന്ന സമയം വഴിയിൽ വച്ച് പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.  അതിജീവതയുടെ പരാതിയെ തുടർന്ന്  കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ വിജയകുമാറിന്റെ   നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

.
أحدث أقدم