സിപിഎം വാദം പൊളിഞ്ഞു ; പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിക്കൊപ്പം ബിജെപിയിൽ നിന്ന് വിട്ട് സി.പി.എമ്മിൽ ചേർന്ന് യദുകൃഷ്ണിൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് പത്തനംതിട്ട എക്സൈസ് വിഭാഗം റിപ്പോർട്ട്



സിപിഎം വാദം പൊളിഞ്ഞു ; പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിക്കൊപ്പം ബിജെപിയിൽ നിന്ന് വിട്ട് സി.പി.എമ്മിൽ ചേർന്ന് യദുകൃഷ്ണിൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് പത്തനംതിട്ട എക്സൈസ് വിഭാഗം റിപ്പോർട്ട്
റിപ്പോർട്ട് എക്സൈസ് ഉദ്യോഗസ്ഥർ ഉന്നത വിഭാഗത്തിന് നൽകി. യദുകൃഷ്ണനിൽ നിന്ന് കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. യദുവിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥൻ്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് സിപിഎം നേതൃത്വം പ്രതികരിച്ചിരുന്നു. ഇതിനു വിരുദ്ധമാണ് എക്സൈസ് വിഭാഗത്തിൻ്റെ റിപ്പോർട്ട്.
അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥൻ്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും പാർട്ടി ആരോപിച്ചിരുന്നു. എന്നാൽ, തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് യദുകൃഷ്ണൻ്റെ പരാതി. തൻ്റെ പക്കൽ നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായും യദുകൃഷ്ണൻ പറഞ്ഞു. സി.പി.എമ്മിലേക്ക് 62 പേർ ചേർന്നത് ബിജെപിക്ക് ക്ഷീണമായെന്നും ബിജെപി വിട്ടുപോകുന്നവരെ കഞ്ചാവ് കേസിൽ പെടുത്തും എന്ന മുന്നറിയിപ്പാണ് സിപിഎമ്മിൻ്റെ ആരോപണം. പരസ്യ മദ്യപാനം നടത്തുന്നു എന്ന പരാതിയെ തുടർന്നാണ് മൂന്നു പേരെ എക്സൈസ് കസ്റ്റഡിയിൽ എടുത്തത്.

യദുകൃഷ്ണനെ മാത്രം എക്സൈസ് ഓഫീസിൽ നിർത്തി മറ്റുള്ളവരെ പറഞ്ഞു വിട്ടു. പിന്നീട് യദുകൃഷ്ണനെ ജാമ്യത്തിൽ വിട്ടു. കഞ്ചാവ് തൻ്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പാർട്ടി നേതൃത്വത്തെ യദുകൃഷ്ണൻ അറിയിച്ചതായും സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ജു നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, പാർട്ടിയുടെ ഈ വാദം തള്ളുന്ന രീതിയിലാണ് ഇപ്പോൾ എക്സൈസ് വിഭാഗത്തിൻ്റെ പ്രതികരണം.
أحدث أقدم