കെഎസ്ഇബി ഓഫീസിൽ കേറി യൂത്ത് കോൺഗ്രസ് നേതാവിന്റെ ആക്രമണം. തിരുവമ്പാടി സ്വദേശി അജ്മൽ യു സിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കെഎസ്ഇബി ഓഫീസിൽ കേറി അസിസ്റ്റൻ്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തു. കമ്പ്യൂട്ടർ അടക്കമുള്ള സാമഗ്രികൾ തകർത്തു. പരിക്കേറ്റ തിരുവമ്പാടി അസിസ്റ്റൻ്റ് എഞ്ചിനീയര്‍ പ്രശാന്തിനെ മുക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബില്ല് അടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതേ തുടർന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുമായുള്ള തർക്കമാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.
കെഎസ്ഇബി ഓഫീസ് കേറി ആക്രമണം….യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ….
Jowan Madhumala
0
Tags
Top Stories