വൻ മയക്കുമരുന്ന് വേട്ട..നഴ്സിംഗ് വിദ്യാർത്ഥികളടക്കം പിടിയിൽ…


വയനാട്ടിൽ വീണ്ടും എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. ബാവലി ചെക്ക്പോസ്റ്റിൽ കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർത്ഥികളടക്കം 5 പേർ പിടിയിൽ.204 ഗ്രാം മെത്താഫിറ്റാമിനാണ് ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്തത്. യുവാക്കളെത്തിയ ഹ്യുണ്ടായ് ഇയോൺ കാറിന്‍റെ സ്റ്റിയറിംഗിനു താഴെയുള്ള കവറിംഗിനുള്ളിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് വച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.വയനാട് സ്വദേശികളായ ഫൈസൽ റാസി, മുഹമ്മദ് അസനൂൽ ഷാദുലി, സോബിൻ കുര്യാക്കോസ്, മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ എന്നിവരാണ് പിടിയിലായത്.

രണ്ട് ലക്ഷം രൂപയ്ക്ക് ബെംഗളൂരുവിലെ മൊത്ത വിതരണക്കാരനിൽ നിന്നും വാങ്ങിയ മെത്താഫിറ്റമിൻ ഗ്രാമിന് 4000 രൂപ നിരക്കിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.20 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് യുവാക്കൾ നടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും എക്സൈസ് സംഘം വ്യക്തമാക്കി.
أحدث أقدم