ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ നല്ല കേഡർമാരില്ല; സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പരാതി ,





തിരുവനന്തപുരം: പ്രവർത്തനത്തിന് കേഡർമാരെ കിട്ടാനില്ലെന്ന് സി.പി.എം. ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ ആളെ കിട്ടാത്ത അവസ്ഥയുണ്ട്. വീടുകളുമായി പാർട്ടി പ്രവർത്തകർക്ക് ബന്ധം ഇല്ലാതാകുന്നുണ്ടെന്നും ഹൈന്ദവ വോട്ടുകൾ വർഗീയവത്കരിക്കപ്പെടുന്നുണ്ടെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
 

അടിസ്ഥാന വോട്ട് ബാങ്കായ ഹൈന്ദവ വോട്ട് വർഗീയവൽക്കരിച്ച് ബി.ജെ.പി സ്വന്തമാക്കുകയാണെന്നും ബി.ജെ.പിയിലേക്ക് പോയ വോട്ടുകൾ തിരികെ കൊണ്ടുവരണമെന്നും അതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും കമ്മിറ്റിയിൽ ആവശ്യം ഉയർന്നു. അതിനിടെ പാർട്ടി തിരുത്തൽ രേഖയിലെ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പാർട്ടിയുടെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ പരിഹരിക്കണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ മാർഗ്ഗരേഖ. ആക്ഷേപങ്ങൾക്ക് അതീതമായ പ്രവർത്തന ശൈലി ആവിഷ്കരിക്കാനാകണമെന്ന് മാർഗ രേഖ നിർദ്ദേശിക്കുന്നുണ്ട്.


ക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കണമെന്നും സിപിഐഎം മാർഗ്ഗ രേഖയിൽ നിർദ്ദേശം. ‘ക്ഷേമപെൻഷൻ കുടിശ്ശിക വേഗത്തിൽ കൊടുത്ത് തീർ‍ക്കാനാകണം. അടിസ്ഥാന വിഭാഗങ്ങൾക്കായുളള വികസന പദ്ധതികൾ മുടങ്ങാൻ പാടില്ല’ എന്നാണ് മാർഗ്ഗ രേഖയിലെ നിർദ്ദേശം. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകണമെന്നും സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും മാർഗ്ഗ രേഖയിൽ നിർദ്ദേശമുണ്ട്. സ‍ർക്കാരിൻെറ പ്രവർത്തനം കൂടുതൽ മെച്ചപ്പെടണമെന്നും മാർഗരേഖയിൽ നിർദ്ദേശം. സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. ലൈഫ് ഭവന പദ്ധതി നടപടികൾ വേഗത്തിലാക്കണം. പരാതികൾക്കിട നൽകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മാർഗരേഖയിൽ നി‍ർദ്ദേശം. സർക്കാർ പദ്ധതകളിൽ കേന്ദ്രസഹായം ലഭിക്കാത്തത് തുറന്നുകാട്ടണം. ഓരോ മേഖലയിലെയും ഇത്തരം പ്രശ്നങ്ങൾ ഉയർത്തി അതാത് സംഘടനകൾ പ്രക്ഷോഭത്തിലേക്ക് വരണമെന്നും നിർദ്ദേശം. എല്ലാം സംസ്ഥാനത്തിന് മാത്രമായി പരിഹരിക്കാനാവില്ലെന്ന് ബോധ്യപ്പെടുത്തണമെന്നും മാർഗ്ഗരേഖയിൽ നിർദ്ദേശം


أحدث أقدم