ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കോൺഗ്രസ് നേതാക്കൾ…


കോട്ടയം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉമ്മൻ ചാണ്ടി കേരള ചരിത്രത്തിൻ്റെ മായാത്ത ഭാഗമാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജീവിതം കേരളത്തിലെ ജനങ്ങൾക്കായി ചെലവഴിച്ച യഥാർത്ഥ ജനനേതാവാണ് ഉമ്മൻ ചാണ്ടി. എല്ലാ പദവികളിലും ജനപ്രതിനിധിയുടെ സത്ത ഉൾക്കൊണ്ട് പ്രവർത്തിച്ചു. കാഴ്ചപ്പാടും അർപ്പണബോധവും കരുതലും ഉള്ള നേതാവായി തുടർന്നു. ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു. സമൂഹ​ മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹം അനുസ്മരിച്ചത്.
أحدث أقدم