ജോലിചെയ്തിരുന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന് മുങ്ങിയപ്രതി പിടിയിൽ

 




തൃപ്പൂണിത്തറ : ജോലിചെയ്തിരുന്ന വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്ന് മുങ്ങിയ പ്രതിയെ ഹിൽപാലസ്പൊലീസ് പിടികൂടി. വാലുമ്മൽറോഡിൽ വലിയകുളങ്ങരയിൽ പോൾ ജെയിംസിന്റെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്യവേ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളുമായി മുങ്ങിയ എരുമേലി കനകപ്പലം സുമിത് എബ്രഹാം ചെറിയാനെയാണ് (30) പിടികൂടിയത്. 

മോഷ്ടിച്ചതിൽ നിന്ന് കുറച്ചുസ്വർണം പ്രതി ഇടപ്പള്ളിയിലുള്ള ഒരു ജുവലറിയിൽ വിറ്റ് 2,44,100രൂപ  കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. ഈ പണവുമായി
കേരളത്തിലും തമിഴ്‌നാട്ടിലും ഗോവയിലും കർണാടകയിലുമായി ആഡംബരജീവിതം നയിച്ച പ്രതിയെ  മൂന്നാറിൽ നിന്നാണ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം പ്രതിയെ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.  
സി.ഐ ആനന്ദ ബാബു, എസ്.സി.പി.ഒ ബൈജു, പോൾ മൈക്കിൾ, സൈബർ സെല്ലിലെ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

أحدث أقدم