സ്കൂൾ പിടിഎ യോഗത്തിൽ സംസാരിക്കുന്നതിനിടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു…..


കൊച്ചി: സ്‌കൂൾ പിടിഎ യോഗത്തിൽ സംസാരിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. എറണാകുളം കപ്രശേരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആലുവ എടയപ്പുറം വെളിയത്ത് വീട്ടിൽ വി.വി മോഹനൻ (67) ആണ് മരിച്ചത്. കപ്രശേരി ഗവ.യു.പി സ്കൂളിൽ ഇന്ന് വൈകുന്നേരം നടന്ന സ്കൂൾ പിടി എ യോഗത്തിനിടെയാണ് സംഭവം. ഉടൻ തന്നെ മോഹനനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരണം സംഭവിച്ചു. ഏലൂർ ഇന്ത്യൻ അലുമിനിയം കമ്പനി ജീവനക്കാരനും കമ്പനിയിലെ വർക്കേഴ്‌സ് യൂണിയൻ ഭാരവാഹിയുമായിരുന്നു. സി.പി.എം എടയപ്പുറം സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായും എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.


أحدث أقدم