ലോറി കണ്ടെത്തി; നിർണ്ണായകവിവരങ്ങളുമായി കർണാടക മന്ത്രിയുടെ പോസ്റ്റ്


 


നിർണ്ണായകവിവരങ്ങളുമായി കർണാടക മന്ത്രിയുടെ എക്സ്പോസ്റ്റ്. ഒരു ട്രക്ക് മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. നാവികസേന മുങ്ങൽ വിദഗ്ദർ ഉടൻ ലോറി കരയ്ക്കെത്തിക്കും. എന്നാൽ കണ്ടെത്തിയ ലോറി അർജുൻ്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

ഇന്നലെ ഗംഗവല്ലി പുഴയിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് മുങ്ങൽ വിദഗ്ദരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെങ്കിലും കനത്ത മഴയിൽ നീരൊഴുക്ക് വർധിച്ചതോടെ പുഴയിലെ തിരച്ചിൽ നിർത്തിവെക്കേണ്ടി വന്നു. തീരത്തോട് ചേർന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മൺകൂനകൾ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്.
أحدث أقدم