അന്യഗ്രഹ ജീവികള്‍ ഇന്ത്യയുടെ ആകാശത്തും;! ഇൻഡ്യയിൽ പല സ്ഥലങ്ങളിൽ കണ്ടെത്തിയ പറക്കുംതളികകളുടെ വിശേഷങ്ങൾ അറിയാം



അന്യഗ്രഹജീവികളുടെയും പറക്കുംതളികകളുടെയും കഥകള്‍ എന്നും ആളുകള്‍ക്ക് ഒരു താല്‍പര്യമുള്ള ചര്‍ച്ചാവിഷയമാണ്. അത്തരം കഥകള്‍ കേള്‍ക്കാനും പറയാനും എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ട്. അന്യഗ്രഹജീവികളെ കണ്ടു എന്ന അവകാശവാദങ്ങള്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും കേള്‍ക്കാറുണ്ട്. വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ച് അമേരിക്കയിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരുന്നത്. അന്യഗ്രഹജീവികളെക്കുറിച്ചും യു.എഫ്.ഒകളെക്കുറിച്ചും (അണ്‍ ഐഡന്റിഫൈഡ് ഫ്‌ളൈയിംഗ് ഒബ്ജക്റ്റ്) അമേരിക്ക ധാരാളം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴും നടത്തിക്കൊണ്ടുമിരിക്കുന്നു.
ഇൻഡ്യയിൽ വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയ പറക്കും തളികൾ 

1951ല്‍ ഡല്‍ഹിയില്‍ ഇന്ത്യയില്‍ പറക്കും തളികകളെ പലരും കണ്ടതായി പറയപ്പെടുന്നു. 1951-ലാണ് ന്യൂ ഡല്‍ഹിയിലെ ഫ്‌ളയിംഗ് ക്ലബ്ബിലെ അംഗങ്ങള്‍ ആദ്യമായി ഒരു പറക്കുംതളിക കണ്ടതായി അവകാശപ്പെട്ടത്. ഫ്‌ളയിംഗ് ക്ലബ്ബിന്റെ ഹാംഗറിന് സമീപം പറക്കും തളികയെ കണ്ടതായി സേനാംഗങ്ങള്‍ പറയുന്നു. അത് പ്രത്യക്ഷപ്പെട്ടതുപോലെ തന്നെ അപ്രത്യക്ഷമാകുകയും ചെയ്തു. ഏകദേശം 17-20 പേര്‍ അന്ന് ഇത് കണ്ടതായി അവകാശപ്പെടുന്നു. അതിന്റെ വേഗത ബ്രിട്ടീഷ് വാമ്പയര്‍ ജെറ്റിനേക്കാള്‍ മൂന്നിരട്ടിയാണെന്ന് അവര്‍ അന്ന് പറഞ്ഞിരുന്നു.

2017ല്‍ കല്‍ക്കത്തയില്‍ 2017 ഒക്ടോബര്‍ 29 ന്, കിഴക്കന്‍ കൊല്‍ക്കത്തയില്‍ ആകാശത്ത് എന്തോഓരു വസ്തു വേഗത്തില്‍ നീങ്ങുന്നതായി ചിലര്‍ കാണുകയുണ്ടായി. ആരോ ഒരു ഹാന്‍ഡ്ക്യാം ഉപയോഗിച്ച് ഈ ദൃശ്യം ഷൂട്ട് ചെയ്തു. അതില്‍ ഒരു വെളിച്ചം കത്തുന്നുണ്ടായിരുന്നു. ആ പറക്കുംതളികയെ നോക്കി നൂറുകണക്കിനാളുകള്‍ അന്ന് റോഡരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് ശുക്രനാണെന്ന് പിന്നീട് തെളിഞ്ഞു. 

 2013ല്‍ ചെന്നൈയില്‍
 2013 മുതല്‍ ചെന്നൈയിലും ലഖ്നൗവിലും യുഎഫ്ഒകള്‍ കണ്ടതായി നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ പറക്കുംതളിക ഒരു ബുള്ളറ്റ് പോലെയാണെന്ന് പറയുന്നു. ആളുകള്‍ രാത്രി 10 മിനിറ്റ് നേരം ഇത് കണ്ടതായി അവകാശപ്പെടുന്നുണ്ട്. 2013 ഓഗസ്റ്റ് 4 ന് ഇന്ത്യന്‍ ആര്‍മി സൈനികര്‍ ലഡാക്കില്‍ യുഎഫ്ഒ കണ്ടതായി അവകാശപ്പെടുന്നു. ഏഴ് മാസത്തിന് ശേഷം അരുണാചല്‍ പ്രദേശില്‍ യുഎഫ്ഒ കണ്ടതായി സൈന്യം റിപ്പോര്‍ട്ട് ചെയ്തു.

കൊങ്ക് ലാ പാസ് 

ഇന്ത്യ-ചൈന അതിര്‍ത്ഥിയിലെ ലഡാക്കിലെ കൊങ്ക് ലാ പാസ് ഒരു നിഗൂഢമായ സ്ഥലമാണ്. ആളുകള്‍ക്ക് എത്തിച്ചേരാന്‍ വളരെ ബുദ്ധിമുട്ടുള്ള ഈ ചുരം മഞ്ഞുമൂടിക്കിടക്കുന്നതാണ്. അതിര്‍ത്തി പ്രദേശമാണെങ്കിലും സൈനികര്‍ വരെ ഇവിടെ സ്ഥിരമായി നില്‍ക്കാറില്ല. ദൂരെ നിന്ന് നിരീക്ഷിക്കുക മാത്രമേയുള്ളൂ. അതിനാല്‍ത്തന്നെ യാതൊരുവിധ മനുഷ്യവാസവുമില്ലാത്ത ഈ സ്ഥലം അന്യഗ്രഹജീവികളുടെ കേന്ദ്രമാണെന്ന് പറയപ്പെടുന്നു. ഇവിടെ പോയ പലരും പറക്കുംതളിക കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്. മലയ്ക്ക് മുകളിലൂടെ യുഎഫ്ഒകള്‍ പറക്കുന്നത് ഇവിടെ താമസിക്കുന്നവര്‍ പലതവണ കണ്ടിട്ടുണ്ടെന്ന് പറയുന്നു. ഇവിടെ യുഎഫ്ഒകള്‍ കാണുന്നത് സാധാരണമാണെന്ന് നാട്ടുകാരും യാത്രക്കാരും അവകാശപ്പെടുന്നു.


أحدث أقدم