ഹിജാബിന് പിന്നാലെ ജീൻസിനും ടീഷര്‍ട്ടും വിലക്കി കോളേജ്…


ഹിജാബിന് പിന്നാലെ ജീൻസും ടീ ഷർട്ടും ധരിച്ചു വിദ്യാർത്ഥികൾ കോളേജിൽ വരുന്നത് വിലക്കി മുംബൈയിലെ ചെമ്പൂർ ആചാര്യ മറാത്തെ കോളജ്.ജൂണ്‍ 27 നാണ് ഡ്രസ് കോഡ് സംബന്ധിച്ച നിർദേശം നോട്ടീസ് കോളേജ് പുറത്തുവിട്ടത്. ഇതനുസരിച്ച്‌ കീറിയ ഡിസൈനുള്ള ജീൻസ്,ടീ ഷർട്ടുകള്‍,ശരീരഭാഗങ്ങള്‍ കാണുന്ന വസ്ത്രങ്ങള്‍, ജേഴ്‌സികള്‍ എന്നിവ ധരിച്ച്‌ കോളജില്‍ വരാൻ പാടില്ലെന്നാണ് നിർദ്ദേശം.
തുടർന്ന് ജീൻസ് ധരിച്ചുവന്ന വിദ്യാർഥികളെ കോളജ് കാമ്പസിനുള്ളില്‍ കടത്തിവിട്ടിരുന്നില്ല.കോളജിനുള്ളില്‍ ബുർഖ,ഹിജാബ് തുടങ്ങിയ വസ്ത്രങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ വിദ്യാർഥികള്‍ ബോംബൈ ഹൈക്കോടതിയില്‍ ഹരജി സമർപ്പിച്ചിരുന്നു. ഈ ഹരജി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഡ്രസ് കോഡ് നിർദേശം കോളജ് പുറപ്പെടുവിച്ചത്.
أحدث أقدم