ആഡംബര വില്ലകളിൽ നിന്ന് സ്വർണ്ണം കവർന്ന അന്തർദേശീയ കുറ്റവാളി സ്പൈഡർ സുരേഷ് അറസ്റ്റിൽ




കടപ്പ : നാടിനെ ഞെട്ടിച്ച മംഗലാപുരത്തെ ആഡംബര വില്ലുകളിൽ നിന്ന് സ്വർണ്ണം കവർന്ന സ്വന്തമായി 4 ആഡംബര ഫ്ലാറ്റുകൾ ഉള്ള അന്തർദേശീയ മോഷ്ടാവ്  വിശാഖപട്ടണം സ്വദേശി സ്പെടർ സുരേഷ് എന്ന കാരി ഷെട്ടി ബാബു (36)  പോലീസിന്റെ പിടിയിലായി. 

ജൂൺ രണ്ടിന് മോഷണം നടത്തിയ പ്രതിയെ ആന്ധ്രപ്രദേശിലെ കടപ്പയിൽ ചെന്നാണ് പോലീസ് പിടികൂടിയത് . ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിരവധി കേസിൽ പ്രതിയാണ് ഇയാൾ . കവർച്ച നടത്തി വിൽക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി.

 ആറ്റിങ്ങൽ ഡിവൈഎസ്പി പ്രദീപ് കുമാർ , മംഗലാപുരം എസ് എച്ച് ഒ മുഹമ്മദ് ഷാഫി , കഠിനംകുളം എസ് ഐ ഷിജു, അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്
أحدث أقدم