മദ്യപിച്ചെത്തി വീട്ടുകാരുമായി തർക്കം..ഒടുവിൽ കിണറ്റിൽ ചാടി യുവാവ്..ഗുരുതര പരിക്ക്….


കോഴിക്കോട് കാരശ്ശേരി മലാം കുന്നിൽ മദ്യലഹരിയിൽ യുവാവ് കിണറ്റിൽ ചാടി.മലാം കുന്ന് സ്വദേശി ആകസ്മിത് (24 ) ആണ് കിണറ്റിലേക്ക് ചാടിയത്.. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് റെസ്ക്യു നെറ്റ് ഉപയോഗിച്ച് യുവാവിനെ രക്ഷപ്പെടുത്തി.തലക്കുൾപ്പടെ പരിക്കേറ്റ യുവാവ്‌ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടാക്കിയ യുവാവ് കിണറ്റിൽ ചാടുകയായിരുന്നു.
أحدث أقدم