ഇന്ന് പുലർച്ചെ 5.10നാണ് രാഹുൽ ഡൽഹിയിൽ നിന്നും ഹാഥ്റസിലേക്ക് പുറപ്പെട്ടത്. അഖിലേഷ് യാദവും ഒപ്പമുണ്ട്. തന്റെ പാർട്ടിക്ക് കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് രാഹുൽ ഉറപ്പ് നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ പ്രാർത്ഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ചത്. യുപിയിൽ ലക്ഷക്കണക്കിന് അനുയായികളുള്ള ഭോലെ ബാബ എന്ന മതപ്രഭാഷകന്റെ ആത്മീയ പ്രഭാഷണ പരിപാടിക്കിടെയായിരുന്നു അപകടം.സംഭവത്തിൽ വളണ്ടിയര്‍മാരായ ആറ് പേരെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഭോലെ ബാബയുടെ പേര് എഫ്‌ഐആറില്‍ ചേർത്തിട്ടില്ല.