കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്..തൂത്തുവാരി എസ്എഫ്ഐ


കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളും എസ്എഫ്ഐ തൂത്തുവാരി.കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്താണ് തിരഞ്ഞെടുപ്പ് നടന്നത്. എസ് എഫ് ഐയും യുഡിഎസ്എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം.രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. കനത്ത പൊലീസ് സുരക്ഷയിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

أحدث أقدم