സ്കൈ ഡൈവിങ്ങിനിടെ വിമാനം തകർന്നുവീണു..പൈലറ്റിന് ദാരുണാന്ത്യം…


സ്കൈ ഡൈവിങ്ങിനിടെ വിമാനം തകർന്ന് ഒരു മരണം. വിമാനത്തിന്റെ പൈലറ്റാണ് മരിച്ചത്.സ്കൈ ഡൈവിങ്ങിന് ഉപയോഗിച്ചിരുന്ന സിംഗിൾ എഞ്ചിൻ വിമാനമായ സെസ്ന 208 ബി വിമാനമാണ് തകർന്നത്.ന്യൂയോർക്കിലെ യങ്‌സ്റ്റൗണിനടുത്തുള്ള ലേക്ക് റോഡിന് സമീപമാണ് ഇന്ന് ഉച്ചയോടെ വിമാനം തകർന്നുവീണത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്കൈ ഡൈവിങ്ങിനായുള്ള ഡൈവർമാരെ ലക്ഷ്യസ്ഥാനത്ത് വിട്ട ശേഷം തിരികെ വരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. പൈലറ്റ് അപകടത്തിന് മുന്‍പ് പാരച്യൂട്ട് വഴി പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തകർന്ന് വീണ വിമാനം ഉടൻ കത്തിയമരുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത് .

أحدث أقدم