ചിങ്ങവനത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.



ചിങ്ങവനം  : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ഏരത്ത് വീട്ടിൽ വിഷ്ണു. എം (23) എന്നയാളെയാണ് ചിങ്ങവനം   പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ  പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.ഐ സജീറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
أحدث أقدم