ട്രാഫിക് നിയമലംഘനം: ആപ്പ് വരുന്നു, പണി കിട്ടും..





തിരുവനന്തപുരം: തങ്ങൾക്കു മുന്നിൽ കാണുന്ന ട്രാഫിക് കുറ്റകൃത്യങ്ങൾ തടയാൻ ജനങ്ങൾക്ക് അവസരം നൽകി ഗതാഗത വകുപ്പ്. ഇതിനായി ഒരു സിറ്റിസൺ മൊബൈൽ ആപ്പ് തയാറാകുന്നുണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ.
ഈ ആപ്പിലേക്ക് ഗതാഗത ലംഘനങ്ങൾ പൊതുജനങ്ങൾക്ക് അയയ്ക്കാം. അവ പരിശോധിച്ച് കുറ്റകൃത്യം ബോധ്യപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പ് ചലാൻ അയയ്ക്കും- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മോഡിഫൈ ചെയ്ത വാഹനങ്ങള്‍, അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍, ഇരുചക്രവാഹത്തിൽ മൂന്നു പേര്‍ യാത്ര ചെയ്യുക, ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്യുക, അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾ എന്നിവയെല്ലാം ഇനി ജനങ്ങള്‍ തന്നെ തടയും.
ആ ആപ്പ് വഴി മുന്നില്‍ കാണുന്ന കുറ്റകൃത്യം അപ്‌ലോഡ് ചെയ്താല്‍ അത് ഗതാഗത വകുപ്പിന് ലഭിക്കും. ഇതോടെ, ആ കുറ്റകൃത്യം പരിശോധിക്കും. ആദ്യഘട്ടത്തില്‍ കുറച്ച് കുറ്റകൃത്യങ്ങള്‍ മാത്രമാണ് പരിശോധിക്കുക. വാഹനത്തിന് കുറുകെ വേറെ വാഹനം നിര്‍ത്തിയിടുക, നോ പാര്‍ക്കിങ് എന്നിവയെല്ലാം പരിശോധിക്കും. പിന്നീട്, മോട്ടോര്‍ വാഹന വകുപ്പ് ചലാന്‍ അയയ്ക്കും. ഇതോടെ, വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കും. എല്ലാവർക്കും പണി കിട്ടും. ആരാണ് പണി തന്നതെന്ന് അറിയാന്‍ പറ്റില്ലെന്നും മന്ത്രി പ്രതികരിച്ചു.


أحدث أقدم