അടൂരിൽ മാരൂർ ഗവ ഹയർസെക്കൻഡറി സ്കൂളിന് മുൻ വശത്ത് ആൽത്തറയിൽ നിന്നിരുന്ന ആൽമരം കാറ്റിൽ കടപുഴകി റോഡിന് കുറുകെ വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു.
രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം.
മരം വീണ സമയത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
അടൂരിൽ നിന്നും പത്തനാപുരത്ത് നിന്നും 2 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് മരം മുറിച്ച് മാറ്റി റോഡ് ഗതാഗത യോഗ്യമാക്കിയത്.
അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാർ, പത്തനാപുരം സ്റ്റേഷൻ ഓഫീസർ ശിവകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഫയർ ഫോഴ്സ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.