ഗാര്‍മെൻ്റ് ഫാക്ടറി തൊഴിലാളികൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് വിവരം. കെട്ടിടത്തിൻ്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്ലാറ്റുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. എത്ര പേര്‍ അപകടത്തിൽപെട്ടു എന്ന് വ്യക്തമല്ല. അപകടം നടന്നയുടനെത്തന്നെ അഗ്നിശമനാ സേനയടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.