ഗുജറാത്തിൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണസംഖ്യ ഏഴായി




സൂറത്ത് : ഗുജറാത്തിലെ സൂറത്തിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ഏഴായി.തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.

ഗാര്‍മെൻ്റ് ഫാക്ടറി തൊഴിലാളികൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് വിവരം. കെട്ടിടത്തിൻ്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്ലാറ്റുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. എത്ര പേര്‍ അപകടത്തിൽപെട്ടു എന്ന് വ്യക്തമല്ല. അപകടം നടന്നയുടനെത്തന്നെ അഗ്നിശമനാ സേനയടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
أحدث أقدم