കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ..ട്രെയിനുകൾ വഴിതിരിച്ച് വിട്ടു…


അതിശക്തമായി പെയ്ത മഴയിൽ കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ. തുടർന്ന് ട്രെയിൻ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. രത്നഗിരി ജില്ലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ​ഗതാ​ഗതം തടസപ്പെട്ടതോടെ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. അഞ്ചു ട്രെയിനുകളാണ് വഴി തിരിച്ച് വിട്ടത്.

16345 ലോകമാന്യ നിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ – ലോണാവാല – ജോലാർപേട്ട – പാലക്കാട് – ഷൊർണൂർ വഴി സർവീസ് നടത്തും.
ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്സ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ്സ് എന്നിവയും വഴി തിരിച്ചുവിട്ടു.നിലവിൽ ​ഗതാ​ഗതം സു​ഗമമാക്കുന്നതിനുള്ള ജോലികൾ പുരോ​ഗമിക്കുകയാണ്.
أحدث أقدم