ഇത് പൊളിക്കും'; സിഗരറ്റും വലിച്ചുകൊണ്ട് ഒരു തലയോട്ടി കാർ വാഹനം മനുഷ്യൻ്റെ തലയോട്ടിയായി മാറി




 
പഴയ വാഹനങ്ങൾ പല രീതിയിലും മോഡിഫൈ ചെയ്ത് പുറത്തിറക്കാറുണ്ട്. കണാൻ വളരെ കൗതുകപരമായ കാഴ്ചയാകാറുണ്ട് ഇതിൽ പലതും. പഴയ കാറുകൾ മൊബൈൽ ഫോണിൻ്റെ രൂപത്തിലും പലനിറത്തിലും, അതിൽ പല ഫിറ്റിംഗ്സും ഒക്കെ ചേർത്ത് കെങ്കേമം ആക്കാറുണ്ട് പലവീരന്മാരും. വാഹനം മോഡിഫൈ ചെയ്ത് നിരത്തിലിറക്കുന്നത് കുറ്റകരമായ ഒന്നാണെങ്കിലും സോഷ്യൽ മീഡിയയിൽ ഇതിന് വലിയ പ്രചരണമാണ് ലഭിക്കുന്നത്. 
സ്ഥിരം വൈറൽ ആകാറുണ്ട് സമാനമായ വീഡിയോകൾ. ഇപ്പോൾ ഇതാ അങ്ങനെയുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഒരു വാഹനത്തെ മോഡിഫൈ ചെയ്ത് ഭീമാകാരമായ ഒരു മനുഷ്യൻ്റെ  തലയോട്ടിയാക്കി മാറ്റിയിരിക്കുകയാണ്. തലയോട്ടി എന്ന് മാത്രമല്ല, ഒരു സിഗരറ്റ് വലിക്കുന്ന തലയോട്ടി ആക്കി മാററിയിരിക്കുകയാണ്. ആ തലയോട്ടിയുടെ കണ്ണുകളിലൂടെ ഡ്രൈവർക്ക് മുന്നിലുള്ള കാഴ്ചകൾ കാണാം. ഇനി ചെവി ആണെങ്കിലോ, ചെവിയാണ് അകത്തേക്കും പുറത്തേക്കുമുളള വാതിൽ. തലയോട്ടിയുടെ പിൻഭാഗം വാഹനത്തിൻ്റെയും പിൻഭാഗം തന്നെ. ആളൊഴിഞ്ഞ ഒരു റോഡിലാണ് ഈ വാഹനം ഓടിക്കുന്നത്.

 
أحدث أقدم