ഷിരൂർ മണ്ണിടിച്ചിൽ..നദിയിൽ നാല് ലോഹഭാ​ഗങ്ങൾ കണ്ടെത്തി..മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല….


അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർ​ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൽ പുതിയ കണ്ടെത്തലുകൾ.നദിയിൽ നാല് ലോഹഭാ​ഗങ്ങൾ കണ്ടെത്തിയതായി ദൗത്യസംഘം അറിയിച്ചു. എട്ട് മീറ്റർ ആഴത്തിലാണ് സിഗ്നൽ ലഭിച്ചതെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാൽ പറഞ്ഞു.അർജുന്റെ ലോറി കണ്ടെത്തിയത് റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ്. ലോറിയിൽ നിന്നും തടികൾ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിൻ, ടവർ, ഡിവൈഡിം​ഗ് റെയിൽ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

നിലവിലെ അവസ്ഥയിൽ മുങ്ങൽ വിദഗ്ദർക്ക് പരിശോധനയ്ക്ക് തടസമുണ്ട്. വാഹനത്തിൻ്റെ കാബിൻ വേർപെടാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോറിയുടെ ഉളളിൽ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം ​ഗം​ഗാവലി പുഴയിൽ രാത്രിയും ഡ്രോൺ പരിശോധന തുടരാനാണ് തീരുമാനം.
أحدث أقدم