കഴിഞ്ഞ തവണ ഹരിതകർമ സേന അംഗങ്ങള്‍ക്ക്.. ഇത്തവണ എറണാകുളത്ത്.. ഭാഗ്യവാൻ…


കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുത്തു. MD 769524 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എറണാകുളം മൂവാറ്റുപുഴയില്‍ നിന്നുള്ള ശ്യാം ശശി എന്ന ഏജന്‍റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.പത്ത് കോടിയാണ് മണ്‍സൂണ്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. ആരാകും ആ ഭാഗ്യശാലി എന്നറിയാന്‍ കാത്തിരിക്കുകയാണ് കേരളക്കര.

ഭാഗ്യശാലി രംഗത്ത് എത്തുമോ എന്ന കാര്യത്തില്‍ സംശയമാണ്. 25 കോടി അടിച്ച തിരുവോണം ബമ്പര്‍ ജേതാവ് അനൂപിന്‍റെ ബുദ്ധിമുട്ട് വാര്‍ത്ത ആയതിന് പിന്നാലെ ഒരു ലോട്ടറിയുടെയും വിജയി രംഗത്ത് വന്നിട്ടില്ല. വന്നാല്‍ തന്നെയും അവരുടെ പേരും വിവരവും അധികൃതരും ജേതാക്കളും പുറത്തറിയിക്കാറുമില്ല. അതുകൊണ്ട് തന്നെ ഈ മണ്‍സൂണ്‍ ബമ്പര്‍ വിജയി പൊതുവേദിയില്‍ എത്തുമോ ഇല്ലയോ എന്ന് കാത്തിരുന്ന് തന്നെ അറിയണം.10 കോടി നേടിയ ഭാ​ഗ്യ നമ്പർ ഇതാണ്.. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ സേന പ്രവർത്തകര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ വിജയികള്‍. പതിനൊന്ന് പേര്‍ ചേര്‍ന്നായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്.


أحدث أقدم