കുപ്പത്തൊട്ടിയിൽ നിന്ന് ശുചീകരൻ തൊഴിലാളികൾക്ക് ലഭിച്ചത് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഡൈമൺഡ് നെക്ലേസ് : തിരികെ നൽകി മാതൃകയായി ...




ചെന്നൈയിൽ സംഭവം. നഗരത്തിൽ താമസിക്കുന്ന ദേവരാജിൻ്റെ വീട്ടിൽ നിന്ന് നഷ്‌ടപ്പെട്ട മാലയാണ് തൊഴിലാളികൾ കണ്ടത്തി തിരിയെ ഏൽപ്പിച്ചത് 
ദേവരാജിൻ്റെ മകളുടെ വിവാഹത്തിന്    കിട്ടിയ   നെക്ലേസാണ് കുപ്പൊത്തൊട്ടിയിലെത്തിയത് 

വീട്ടിലെ മാലിന്യം കളയുന്ന തിരക്കിനിടയിൽ മാലയും പെട്ടു പോകുകയായിരുന്നു  മാലിന്യങ്ങൾക്ക് ഇടയിൽ  പൂമാലയിൽ കുരുങ്ങിയ നിലയിലായി നിന്നു നെക്ലേസ് കണ്ടെത്തിയത്.
,മാല നഷ്‌ടപ്പെട്ട ഉടൻ തന്നെ ദേവരാജ് കോർപറേഷൻ അധികൃതരുമായി ബന്ധപെട്ടു. തുടർന്ന് സമീപത്തെ മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങലിൽ തിരച്ചിൽ ആരംഭിച്ചു. പിന്നലെ മാല കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു 
أحدث أقدم