പ്രീതയെ വിവാഹം കഴിച്ച ശേഷം റോബർട്ട് ഭാര്യാവീട്ടിലായിരുന്നു താമസം. കുറച്ചുനാളുകൾക്കു ശേഷം റോബർട്ട്, തങ്കത്തിന്റെ വീടും വസ്തുവും തന്റെ പേരിൽ ആധാരം ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടു. പ്രീതയുടെ ആദ്യ ഭർത്താവിന്റെ അപകടമരണത്തിനു ലഭിച്ചിരുന്ന നഷ്ട പരിഹാരത്തുകയും ആവശ്യപ്പെട്ട് ബഹളം വച്ചിരുന്നു. സംഭവദിവസം ഇതുപറഞ്ഞ് വഴക്കുകൂടുകയും പ്രീതയെ മർദ്ദിക്കുകയും ചെയ്തു. തടസംനിന്ന തങ്കത്തിന്റെ തലയ്ക്ക് ഇരുമ്പ് പൈപ്പുകൊണ്ടടിച്ച് തള്ളിയിട്ടു. അമ്മയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച പ്രീതയുടെ തലയിലും ഇടതു കൈയിലും പൈപ്പ് കൊണ്ടടിച്ചു. പ്രീതയെയും അമ്മ തങ്കത്തിനെയും നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ തങ്കം മരിച്ചു. കേസിൽ ഏക ദൃക്സാക്ഷിയായിരുന്ന മകൻ റക്ഷന്റെ മൊഴി നിർണ്ണായകമായിരുന്നു. പൊഴിയൂർ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ടി.സതികുമാറാണ് റിപ്പോർട്ട് സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ ഹാജരായി.