ചങ്ങനാശേരി വാഴൂർ റോഡിൽ നെത്തല്ലൂർ - ചമ്പക്കര പള്ളിക്ക് സമീപം വൻ മരം സ്ക്കൂട്ടറിന് മുകളിൽ വീണു,,,മാന്തുരുത്തി സ്വദേശിയായ സ്കൂട്ടർ യാത്രികൻ രക്ഷപെട്ടത് തലനാരിഴക്ക് ഗതാഗതം സ്തംഭിച്ചു ,വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു




പാമ്പാടി : ചങ്ങനാശേരി വാഴൂർ റോഡിൽ നെത്തല്ലൂരിന് സമീപം  ചമ്പക്കര പള്ളിക്ക്  സമീപം  വൻ മരം റോഡിലേയ്ക്ക് വീണു ഗതാഗതം സ്തംഭിച്ചു 
ഉച്ചക്ക് 12 മണിയോട് കൂടിയായിരുന്നു പടുകൂറ്റൻ മരം സ്ക്കൂട്ടറിന് മുകളിലേയ്ക്ക്  മറിഞ്ഞത്  അപകടത്തിൽ സ്ക്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു മാന്തുരുത്തി സ്വദേശി വേണുവാണ് അത്ഭുതകരമായി രക്ഷപെട്ടത് 
 സംഭവസ്ഥലത്തേക്ക് പാമ്പാടി ഫയർഫോഴ്സ് പുറപ്പെട്ടു വൻമരം ആകയാൽ മണിക്കൂറുകൾ നീളുന്ന പരിശ്രമത്താൽ മാത്രമെ റോഡിലേയ്ക്ക് വീണ മരം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിക്കുവാൻ സാധിക്കൂ ,വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു


أحدث أقدم