പളളിക്കത്തോട്ടിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.




 പള്ളിക്കത്തോട് : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പുളിമൂട് ഭാഗത്ത് അത്തിക്കുഴിയിൽ വീട്ടിൽ  വിഷ്ണു എ.എസ് (20) എന്നയാളെയാണ് പള്ളിക്കത്തോട്  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട്  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട്  സ്റ്റേഷൻ എസ്.എച്ച്. ഓ മനോജ് കെ.എനിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
أحدث أقدم