കുവൈത്തിൽ കെട്ടിടത്തിൽ നിന്നു വീണ് മലയാളിക്ക് ദാരുണാന്ത്യം…


കുവൈത്തിൽ കെട്ടിടത്തിൽ നിന്നു വീണ് കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ.കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽനിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതരായ ബാലുവിന്റെയും കനകയുടെയും മകനാണ് വിജേഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

أحدث أقدم