ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക പരാതി പരിഹാര പദ്ധതിയുമായി കേരള പോലീസ്.
പോലീസ് സേനയില്‍ കരുതല്‍ പദ്ധതി നടപ്പാക്കാന്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ സര്‍ക്കുലര്‍.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി. പോലീസിലെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
പോലീസ് സ്‌റ്റേഷന്‍ തലം മുതല്‍ ജില്ലാ പോലീസ് മേധാവി വരെ പരാതി പരിഹാര പദ്ധതി നടപ്പാക്കും. സായുധ സേനയില്‍ കമ്പനി, മുതല്‍ ബാറ്റലിയന്‍ മേധാവി തലം വരെ പദ്ധതിയുണ്ടാകും.
എല്ലാ വെള്ളിയാഴ്ചകളിലും യോഗം ചേര്‍ന്നു പരാതി കേള്‍ക്കണമെന്ന് സര്‍ക്കുലര്‍. സ്‌റ്റേഷന്‍ തലത്തില്‍ എസ്എച്ച്ഒക്കാണ് ചുമതല.
വനിതാ പോലീസ്പ്രതി നിധി, അസോസിയേഷന്‍ പ്രതിനിധി, സ്‌റ്റേഷന്‍ റൈറ്റര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കമ്മറ്റിയില്‍ ഉണ്ടാകും. പോലീസില്‍ സമ്മര്‍ദ്ധം കൂടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
ഫ്രൈഡേ ബോക്‌സ് എന്ന പേരില്‍ എഡിജിപിക്ക് നേരിട്ട് പരാതി നല്‍കാന്‍ സാങ്കേതിക സംവിധാനം ഉണ്ടാകും. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് പോലീസ് സേനക്കും കുടുംബത്തിനുമായി കരുതല്‍ പദ്ധതി.