ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം..പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍…


ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടത്തിയെന്ന ആരോപണവുമായി ഹൈന്ദവ സംഘടനകള്‍. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നത്. മഹാക്ഷേത്രത്തില്‍ നടന്ന ആചാര ലംഘനം പുറത്തറിഞ്ഞതോടെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.കൂടാതെ ശക്തമായ പ്രതിഷേധവുമായി അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കര്‍മ്മചാരി സംഘവും രംഗത്തെത്തി.
ക്ഷേത്ര പരിസരത്ത് മാസം വിളമ്പുന്നത് ക്ഷേത്രാചാരങ്ങളുടേയും മതിലകം രേഖകളുടേയും ലംഘനമാണെന്ന് സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കര്‍ശന നടപടി ആവശ്യപ്പെട്ട് സംഘടനകള്‍ ക്ഷേത്രം ട്രസ്റ്റിന് പരാതി നല്‍കി. ജൂലൈ ആറിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടന്നത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്.. വിവരം ദൃശ്യങ്ങള്‍ സഹിതം പുറത്ത് വന്നതിന് പിന്നാലെ വിശ്വാസികളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷേത്രം തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പരിഹാര ക്രിയകള്‍ നടത്തണമെന്നും എക്‌സിക്യൂട്ടിവ് ഓഫീസറെ മാറ്റണനെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു.


أحدث أقدم