ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം സൗത്ത് പാമ്പാടിയിൽ സമുചിതമായി ആചരിച്ചു


 ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സൗത്ത് പാമ്പാടി കുറ്റിക്കൽ ബാങ്ക് കവലയിൽ നിന്നും പള്ളി കവലയിലേക്ക് അഡ്വ. സിജു കെ ഐസക്കിന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ റാലി

  സൗത്ത് പാമ്പാടി : ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ആചരണത്തിന്റെ ഭാഗമായി കുറ്റിക്കൽ ബാങ്ക് കവലയിൽ  നിന്നും പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ്  സിജു കെ ഐസക്കിന്റെ നേതൃത്വത്തിൽ  പള്ളി ക്കവലയിലേക്ക് അനുസ്മരണ റാലി നടത്തി. പതിനൊന്നാം വാർഡ് പ്രസിഡന്റ് കെ. എ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം അഡ്വക്കേറ്റ് സിജു കെ ഐസക്ക് ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാർഡ് പ്രസിഡണ്ട് ജിജോ കരോട്ടു പാലക്കൽ, സന്തോഷ് ജി ജോൺ രാജു കെ. എബ്രഹാം, ഡോ. ശോശക്കുട്ടി ജേക്കബ്, ഐ. എൻ. റ്റി. യു. സി മേഖലാ പ്രസിഡന്റ്  മാത്യു രാജൻ, വിനോദ് മാത്യു,
ജോൺസൺ പള്ളിക്കുന്ന് എന്നിവർ പ്രസംഗിച്ചു.
أحدث أقدم