ദുബായിൽ രണ്ട് പുതിയ റൂട്ടുകളിൽ ആർ.ടി.എ ബസ് സർവീസ്


ദുബായ് : ദുബായിൽ രണ്ട് പുതിയ റൂട്ടുകളിൽ ആർ.ടി.എ ബസ് സർവീസ് പ്രഖ്യാപിച്ചു. ദുബായ് ഹിൽസിൽ നിന്നും, ഡമാക് ഹിൽസിൽ നിന്നുമാണ് പുതിയ ബസ് റൂട്ടുകൾ.
DH1, DH2 എന്നീ റൂട്ടുകളിലാണ് ആർ.ടി.എ പുതിയ ബസ് സർവീസ് പ്രഖ്യാപിച്ചത്. DH1 ദുബായ് ഹിൽസിൽ നിന്ന് ഇക്വിറ്റി മെട്രോ സ്റ്റേഷനിലേക്കുള്ള ഷട്ടിൽ ബസ് സർവീസാണ്. ഓരോ മണിക്കൂറിലും ബസുണ്ടാകും. ആദ്യ ബസ് രാവിലെ 7.09 ന് പുറപ്പെടും. പ്രവൃത്തി ദിവസങ്ങളിൽ രാത്രി 10.09നായിരിക്കും അവസാന ബസ്. എന്നാൽ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധി ബസ് രാത്രി 12.09 ആയിരിക്കുമെന്ന് ആർ.ടി.എ അറിയിച്ചു.
DH2 സർവീസ് ഡമാക് ഹിൽസിൽ നിന്ന് സ്റ്റുഡിയോ സിറ്റിയിലേക്കാണ്. ഓരോ രണ്ട് മണിക്കൂറിലും ഈ റൂട്ടിൽ ബസുണ്ടാകും. ആദ്യബസ് പുലർച്ചെ 5.47ന് പുറപ്പെടും. ദിവസവും രാത്രി 9.32നാണ് ഈ റൂട്ടിലെ അവസാന ബസ്. അഞ്ച് ദിർഹമാണ് ടിക്കറ്റ് നിരക്കെന്നും ആർ.ടി.എ അറിയിച്ചു.
أحدث أقدم