പാരിസ് ഒളിംപിക്‌സ്..ഇന്ത്യക്ക് ആദ്യ മെഡൽ..അഭിമാനമായി മനു ഭാകർ…


പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ.വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്.യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയാണ് 22കാരിയായ മനു ഫൈനലിലേക്ക് മുന്നേറിയത്. ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ താരം ഷൂട്ടിങ്ങിൽ മെഡൽ നേടുന്നത്. നേരത്തെ നാല് പുരുഷ താരങ്ങൾ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കായി മെഡൽ സ്വന്തമാക്കിയിട്ടുണ്ട്.


أحدث أقدم