പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വിശദീകരണം നൽകി ജീവനക്കാർ. റീൽ എടുത്തത് ഞായറാഴ്ച ദിവസമാണെന്നാണ് തിരുവല്ല നഗരസഭയിലെ ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽ എടുത്തതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം. സംഭവത്തിൽ നഗര കാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
റീൽ എടുത്തത് ഞായറാഴ്ച ദിവസം…..റീൽസെടുത്ത ജീവനക്കാർ വിശദീകരണം നൽകി….
Jowan Madhumala
0
Tags
Top Stories