ഫയർഫോഴ്സ് ഓഫീസിനു മുകളിലേക്ക് മരം വീണു; ആർക്കും പരുക്കില്ലജെസിബി എത്തിച്ച് മരം നീക്കി







കൊച്ചി: കനത്ത മഴയിൽ അങ്കമാലി ഫയർഫോഴ്സ് ഓഫീസിന് മുകളിലേക്ക് മരം വീണു. ഓഫീസിനോട് ചേർന്നുള്ള മെസിന് മുകളിലേക്കാണ് മരം വീണത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഈ സമയം, മെസിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വന്‍ ആപകടമാണ് ഒഴിവായതെന്നും അപകടത്തിൽ ആർക്കും പരുക്കില്ലെന്നും അതികൃതർ അറിയിച്ചു. പിന്നീട് ജെസിബി എത്തിച്ചാണ് മരം നീക്കം ചെയ്തത്.
അതേസമയം, സംസ്ഥാനത്ത് ബുധനാഴ്ച വൈകിട്ടുവരെ അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പു നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്.


മുന്നറിയിപ്പുകളുള്ള ജില്ലകൾ:

ഓറഞ്ച് അലർട്ട്

17-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

18-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

19-07-2024: കണ്ണൂർ, കാസർഗോഡ്

യെലോ അലർട്ട്

17-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

18-07-2024: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

19-07-2024: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്


20-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

🟥🟪🟦🟩🟨🟧🟫⬛🟥⬛
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ  ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ  ജോയിൻ ചെയ്യുക* 👇🏻👇🏻

https://chat.whatsapp.com/Kl9epuyNrdyK5smnekxWsN

 *ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് -ലിങ്ക്* 👇🏻

https://www.facebook.com/Pampadykkaran-news-108561161032497/
أحدث أقدم